ബി.ജെ.പി മെമ്പർഷിപ്പ് സ്വീകരിച്ചത് സ്ഥിരീകരിച്ച് മറിയക്കുട്ടി. നാട്ടുകാർ തന്ന പൈസ കോൺഗ്രസ് അടിച്ചുമാറ്റിയെന്നും ആരോപണം

ബി.ജെ.പി മെമ്പർഷിപ്പ് സ്വീകരിച്ചത് സ്ഥിരീകരിച്ച് മറിയക്കുട്ടി.ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്.കുടുംബം ഒന്നായി ബിജെപിക്കൊപ്പം പ്രവർത്തിക്കും.കൂടുതൽ ആളുകളും ഒപ്പം ഉണ്ടാകും.
കോൺഗ്രസും സിപിഎമ്മും തന്നെ വഞ്ചിച്ചു.നാട്ടുകാർ തന്ന പൈസ കോൺഗ്രസ് അടിച്ചുമാറ്റി.നാണംകെട്ടവരുടെ കൂടെ പോകാൻ സൗകര്യം ഇല്ലെന്നും മറിയക്കുട്ടി തൊടുപുഴയിൽ പറഞ്ഞു.