തീവ്ര മഴ മുന്നറിയിപ്പ്; ഇടുക്കിയിലെ ജലവിനോദങ്ങൾ നിരോധിച്ചു, തിങ്കളാഴ്ച രാത്രി യാത്രാ നിരോധനം

തീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന്,ഇടുക്കിയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിഗ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങൾ നിരോധിച്ചു.
24 മുതൽ 27 വരെയാണ് നിരോധനം.മണ്ണിടിച്ചൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ട്രക്കിംഗും നിരോധിച്ചു.റെഡ് അലർട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ച രാത്രി ഏഴു മുതൽ രാവിലെ ഏറു വരെ രാത്രി യാത്രയും നിരോധിച്ചു.