അയ്യപ്പൻ കോവിൽ മേരികുളത്ത് സഹകരണ ആശുപത്രി മെഡിക്കൽ സെന്ററും നീതി മെഡിക്കൽ സ്റ്റോറും നീതി മെഡിക്കൽ ലാബും ഉത്ഘാടനം ആഗസ്റ്റ് 1 ന്

സഹകരണ ആശുപത്രി മെഡിക്കൽ സെന്ററിൻ്റെയും നീതി മെഡിക്കൽ സ്റ്റോർ നീതി മെഡിക്കൽ ലാബ് എന്നിവയുടെയും ഉത്ഘാടനം ആഗസ്റ്റ് 1 ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. വാഴൂർ സോമൻ എം എൽ എ അധ്യക്ഷത വഹിക്കും. എം എം മണി എം എൽ എ, ആശുപത്രി ഡയറക്ടർ സി വി വർഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാനിർമ്മൽ ,കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ്,അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ് മോൾ ജോൺസൺ മറ്റ് ത്രിതല പഞ്ചായത്തംഗങ്ങൾ, സാമൂഹ്യ രാഷ്ട്രിയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.