കുട്ടിക്കാനം മുറിഞ്ഞപുഴ കടുവാ പാറക്ക് സമീപം നിയന്ത്രണം വിട്ട മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കുട്ടിക്കാനം മുറിഞ്ഞപുഴ കടുവാ പാറക്ക് സമീപം നിയന്ത്രണം വിട്ട മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.വാഹന ഡ്രൈവർ കോട്ടയം പള്ളം സ്വദേശി ജോമോൻ ജോസഫ് ആണ് മരിച്ചത്.
റോഡിൽ നിയന്ത്രണം നഷ്ടമായ വാഹനം ആയിരം അടി താഴ്ചയിലേക്കാണ് പതിച്ചത്.കോട്ടയം പള്ളത്ത് നിന്നും ടയറുകളുമായി കട്ടപ്പനയ്ക്ക് പോകും വഴിയാണ് അപകടം. പാതയിൽ നിന്നും നിയന്ത്രണം വിട്ട മിനി വാൻ ഏകദേശം 1000 അടി താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. മിനി വാൻ മറിയുന്നതിനിടെ വാഹനത്തിൽ നിന്നും തെറിച്ച പോയ ഡ്രൈവർ 250 അടി താഴ്ച്ചയിൽ വീണു കിടക്കുകയായിരുന്നു .
അപകടത്തിൽ പെട്ട വാഹനത്തിന് പിന്നാലെ വന്ന വാഹന യാത്രക്കാരും സമീപ വാസികളും ചേർന്ന് ആദ്യം രക്ഷപ്രവർത്തനം ആരംഭിച്ചു. തുടർന്ന് പെരുവന്താനം പോലിസും, പീരുമേട് ഫയർഫോഴ്സും ഉടൻ അപകട സ്ഥലത്ത് എത്തി ഏറെ പണിപ്പെട്ടാണ്
അപകടത്തിൽ പെട്ട ജോമോനേ പുറത്ത് എത്തിച്ചത് . ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.