ജില്ലാ ലൈബ്രറി കൗൺസിലേക്കും, താലൂക്ക് ലൈബ്രറി കൗൺസിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മിന്നും ജയം
ലൈബ്രറി മെമ്പർമാരിൽ നിന്നും വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവരാണ് സമ്മതിദായകർ.ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളുടെ തിരഞ്ഞെടുപ്പിലും, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും യുഡിഎഫിന് മിന്നും ജയമാണ് നേടാനായത്. 85ഓളം വോട്ടുകൾ യുഡിഎഫ് നേടിയപ്പോൾ 23 മുതൽ 25 വോട്ടുകൾ ആണ് എൽഡിഎഫ് പാനലിന് നേടാൻ ആയത്. തിരഞ്ഞെടുപ്പിനുശേഷം യുഡിഎഫിന്റെ ആഹ്ലാദപ്രകടനവും നടന്നു .



