കായിക മന്ത്രി വി.അബ്ദുറഹിമാൻ എഴുകുംവയൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കളിക്കളം സന്ദർശിച്ചു. സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു

കായിക വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി എഴുകും വയൽ സർവ്വീസ് സഹകരണ ബാങ്ക് യുവജനങ്ങൾക്കും കുട്ടികൾക്കുമായി നിർമ്മിച്ച കളിക്കളം കായിക വകുപ്പ് മന്ത്രി വി. അബ്ദുൾ റഹിമാൻ സന്ദർശിച്ചു . കുട്ടികളുടെയും മുതിർന്നവരുടെയും കായിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് സഹകരണ മേഖലയിൽ എഴുകുംവയൽ സർവ്വീസ് സഹകരണ ബാങ്ക് തുടക്കമിട്ട കളിക്കളം നമ്മുടെ നാടിനാകെ പുത്തനുണർച്ച് നൽകുന്ന ഒന്നാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
എഴുകുംവയൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സാബു മാത്യു മണിമലക്കുന്നേൽ, സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നിർണ്ണാംകുന്നേൽ, അധ്യക്ഷനുമായിരുന്നു. നെടുംങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രീമി ലാലിച്ചൻ ,ജില്ലാ സ്പോർട്ട്സ് കൗൺസിൽ അംഗം റോമിയോ സെബാസ്റ്റ്യൻ, എഴുകും വയൽ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി വിബിൻ സെബാസ്റ്റ്യൻ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
യോഗത്തിൽ സ്പോർട്ട്സ് കിറ്റുകളും വിതരണം ചെയ്തു.ശില്പശാല ക്രിക്കറ്റ് ക്ലബ്ബ് , സിൽവർ സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് ,എഴുകുംവയൽ സർവ്വീസ് സഹകരണ ബാങ്ക് ഫുട്ബോൾ ക്ലബ്ബ്,റാഡിയ്ക്കൽ എഫ്സി എഴുകുംവയൽ എഴുകുംവയൽ വോളി മ്പോൾ ടീം എന്നിവർക്ക് കിറ്റുകൾ കൈമാറി.