നേര്യമംഗലം പാംബ്ല റൂട്ടിൽ കെ എസ് ആർ ടി സി ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം
നേര്യമംഗലം പാംബ്ല റൂട്ടിൽ കെ എസ് ആർ ടി സി ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. കുമളിയിലേക്ക് വരുകയായിരുന്ന കെ എസ് ആർ ടി സി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പിക്കപ്പിൽ ഇടിക്കുകയായിരുന്നു. ശക്തമായ മഴയിൽ ബസിന്റെ ടയർ റോഡിൽ നിന്നും തെന്നി മാറിയതാണ് അപകട കാരണം. വലിയ തോവാള സ്വദേശിയുടേതാണ് പിക്കപ്പ്. ഈ വാഹനം പൂർണമായും തകർന്നു. ബസിന്റെ കാലപ്പഴക്കം മൂലമാണ് അപകടം ഉണ്ടായതെന്ന് ആളുകൾ ആരോപിക്കുന്നു.



