അകാലത്തിൽ പൊലിഞ്ഞ കേരളാ കോൺഗ്രസ് നേതാവ് രാജു തോമസിന്റെ 1-ാം വർഷിക അനുസ്മരണം നടന്നു

കേരളാ കോൺഗ്രസ് ജോസഫ് നേതാവായ രാജു തോമസ് പൂവത്തേലിന്റെ ഒന്നാം വാർഷിക അനുസ്മരണ യോഗമാണ് ചേറുതോണി പോലീസ് സൊസൈറ്റി ഹാളിൽ നടന്നത്.കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എം ജെ . ജേക്കബ്ബ് അധ്യക്ഷത വഹിച്ച യോഗം എ.ഐ.സി.സി. മെമ്പർ ഇ .എം. അഗസ്തി ഉദ്ഘാടനം ചെയ്തു.രാജു തോമസ് നാടിന്റെ വികസനത്തിന് ആയി നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തി ആയിരുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഇ.എം. ആഗസ്തി അനുസ്മരിച്ചു.
ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നീറണാകുന്നേൽ അനുസ്മരണ പ്രഭാഷണം നടത്തി.രാജു തോമസിനെ അനുസ്മരിച്ച് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ പഞ്ചാത്ത് അംഗങ്ങളായ കെ.ജി സത്യൻ, ഷൈനി സജി. ഇടുക്കിബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എബി തോമസ്,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ആയ അനിഷ് ജോർജ്ജ്, P രാജൻ, നോബിൾ ജോസഫ്,
വർഗ്ഗീസ് വെട്ടിയാങ്കൽ, തോമസ് പെരുമന ,ജോയി കൊച്ചു കരോട്ട് , ചെറുതോണി വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം, വ്യാപാരി വ്യവസായി സമതി ജില്ലാ പ്രസിഡന്റ് സാജൻ കുന്നേൽ, സാജു പട്ടരുമഠം, എന്നിവർ സംസാരിച്ചു.രഷ്ട്രിയ സാമൂഹിക, സംസ്കാരിക രംഗത്തെ നിരവധി ആളുകളും പരിപാടിയിൽ പങ്ക് എടുത്തു.