ഉപ്പുതറയിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു;കുടുംബശ്രീ ചെയർപേഴ്സൺ റോസമ്മ ഫ്രാൻസിസ് ഉത്ഘാടനം ചെയ്തു

ജനകീയ ഹോട്ടൽ ഉപ്പുതറയിൽ പ്രവർത്തനം ആരംഭിച്ചു,കുടുംബശ്രീ ചെയർപേഴ്സൺ റോസമ്മ ഫ്രാൻസിസ് ഉത്ഘാടനം ചെയ്തു.ബിന്ദു സജീവ് അധ്യക്ഷയായി.കോവിഡ് കാലത്ത് സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിശപ്പ് രഹിത കേരളം എന്ന പദ്ധതിയിലാണ് കുടുംബ ശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.
ഉപ്പുതറയിൽ പ്രവർത്തിച്ചു വന്നിരുന്ന ജനകീയ ഹോട്ടൽ ഏതാനും നാളുകൾക്ക് മുമ്പ് പ്രവർത്തനം നിലച്ചിരുന്നു.കുടുംബശ്രീയുടെ നേതൃത്വത്തിൽ വീണ്ടും ഇന്ന് പ്രവർത്തനം ആരംഭിച്ചു.ഗ്രാമ പഞ്ചായത്തംഗം ജെയിംസ് തോക്കൊമ്പിൽ,എം.ജെ വാവച്ചൻ,കെ.കലേഷ് കുമാർ, ഷീലാ രാജൻ, മിനി വർഗീസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.