LDF സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ നടന്നു വന്ന വാഹന പ്രചരണ യാത്രയ്ക്ക് വണ്ടിപ്പെരിയാറിൽ സമാപനമായി

May 19, 2025 - 12:50
 0
LDF സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ നടന്നു വന്ന വാഹന പ്രചരണ യാത്രയ്ക്ക് വണ്ടിപ്പെരിയാറിൽ സമാപനമായി
This is the title of the web page

കഴിഞ്ഞ 9 വർഷക്കാലമായി അധികാരത്തിലേറിയ ഇടതു സർക്കാർ ശമ്പള വർധനവിലും അടിസ്ഥാന സൗകര്യക്കുറവുകൾ പരിഹരിക്കുന്നതിലും ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലായ തോട്ടം തൊഴിലാളി വർഗ്ഗത്തെ വഞ്ചിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. പൂട്ടിക്കിടക്കുന്ന തേയില തോട്ടങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തോട്ടം തൊഴിലാളികൾക്ക് UDF സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾLDF സർക്കാർ നിർത്തലാക്കിയിരിക്കുകയാണ്.പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നുമില്ല. പിരിഞ്ഞു പോയതൊഴിലാളികൾക്ക് ഗ്രാറ്റു വിറ്റി വിതരണം ചെയ്യാത്ത മാനേജ്മെന്റിനെതിരെ നടപടി സ്വീകരിക്കുന്നു മില്ല. തോട്ടം തൊഴിലാളികളുടെ പുനരുദ്ധാരണത്തിന് അനുവദിച്ച 10 കോടി രൂപയിൽ ഒരു രൂപ പോലും ചിലവഴിച്ചിട്ടുമില്ല. തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിച്ചു.

 തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെ നിഷ്ക്രിയരാക്കി.തുടങ്ങിയ LDF സർക്കാരിന്റെ തൊഴിലാളി ദ്രോഹനടപടികൾ ചൂണ്ടിക്കാട്ടിയാണ് കേരളാ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ വാഹന പ്രചരണ യാത്ര ആരംഭിച്ചത്.വാഗമണ്ണിൽ ഉത്ഘാടനം ചെയ്ത് തോട്ടം മേഖലകളായ ഗ്രാമ്പി,പാമ്പനാർ,റാണി, കോവിൽ,ലാഡ്ര,ഗ്ലെൻ മേരി,വുഡ്ലാന്റസ്, ഏലപ്പാറ, കാറ്റാടിക്കവല, പുതുക്കട,ഉപ്പുതറ, ചപ്പാത്ത്,ചെങ്കര, വാളാടി,തങ്ക മല, വള്ളക്കടവ്,മൗണ്ട്, അരണക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ വാഹന പ്രചരണ യാത്രയ്ക്കാണ് വണ്ടിപ്പെരിയാറിൽ സമാപനമായത്.

സമാപന യോഗത്തിൽ P നളിനാക്ഷൻ അധ്യക്ഷനായിരുന്നു. മുൻ MLA AK മണി സമാപന യോഗം ഉത്ഘാടനം ചെയ്തു.INTUC സംസ്ഥാന സെക്രട്ടറി PR അയ്യപ്പൻ. KP W യൂണിയൻ ജനറൽ സെക്രട്ടറി ഷാജിപൈനാടത്ത്,DCC ജനറൽ സെക്രട്ടറി R ഗണേശൻ,പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട്, INTUC പീരുമേട് റീജണൽ പ്രസിഡന്റ KA സിദ്ദിഖ്,

 നേതാക്കളായ Mഉദയസൂര്യൻ,രാജൻ കൊഴുവൻ മാക്കൽ,മണി മേഖല,ബി ജുദാ നി യേൽ, ഗീതാ നേശയ്യൻ,T M ഉമ്മർ , ശാരി ബിനു ശങ്കർ , ബാബു ആന്റപ്പൻ,പ്രിയങ്കാ മഹേഷ്,യൂത്ത് കോൺഗ്രസ് ജില്ലാ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സമാപന യോഗത്തിൽ പ്രസംഗിച്ചു.തുടർന്ന് ജാഥാ ക്യാപ്റ്റൻ അഡ്വ: EM ആഗസ്തി Ex MLA യ്ക്ക് സ്വീകരണം നൽകി .ശേഷം സ്വീകരണങ്ങൾക്ക് നന്ദി അറിയിച്ച് ജാഥാ ക്യാപ്റ്റൻ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow