ബി ജെ പിയുടെ നേതൃത്വത്തിൽ സ്വാഭിമാൻ തിരംഗ യാത്ര സംഘടിപ്പിച്ചു

കാശ്മീരിൽ എത്തിയ വിനോദ സഞ്ചാരികളെ പാക്കിസ്ഥാൻ തീവ്രവാദികൾ അതി ദാരുണമായി സ്വന്തം ഭാര്യമാരുടെ മുന്നിൽ വച്ച് കൊന്നൊടുക്കി. ഈ തീവ്രവാദികളുടെ അവരുടെ തട്ടകത്തിൽ ചെന്ന് കൊന്നൊടുക്കി ഭാരതത്തിന്റെ മാനം സംരക്ഷിച്ച വീര സൈനികർക്ക് അഭിനന്ദനം അറിയിച്ച് കൊണ്ടാണ് ബി.ജെ.പി. സൗത്ത് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ചക്കുപള്ളത്ത് ത്രിവർണ്ണ പതാകയുമേന്തി പരിപാടി സംഘടിപ്പിച്ചത്.
നൂറ് കണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു. രാഷ്ട്രീയത്തിനതീതമായി നിരവധി പേർ പിന്തുണ അർപ്പിച്ചു. പ പരിപാടിക്ക് സൗത്ത് ജില്ല പ്രസിഡണ്ട് വി.സി. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.യോഗം റിട്ടയേഡ് കേണൽ ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.
ഏഴാം മൈലിൽ നിന്നും ആരംഭിച്ച ആഹ്ളാദ പ്രകടനത്തിന് ജനറൽ സെക്രടറിമാരായ സി. സന്തോഷ്കുമാർ, കെ.ആർ. സുനിൽകുമാർ, കെ കുമാർ, മറ്റ് ജില്ലാ ഭാരവാഹികളായ രത്നമ്മ ഗോപിനാഥ്, രതീഷ് വരകുമല,അമ്പിളി, ജയദേവൻ,രാജൻ, സജികുമാർ, സന്തോഷ്, കൃഷ്ണൻ എന്നിവർ നേതൃത്യം നൽകി