കേരളത്തിലെ പിണറായി സർക്കാരിൻ്റെ കർഷകവിരുദ്ധ നടപടികളിൽ പ്രതിക്ഷേധിച്ചുകൊണ്ട് വെള്ളിയാഴ്‌ച 11 am ന് കട്ടപ്പന കൃഷിഭവനുമുമ്പിൽ കർഷക കോൺഗ്രസ്സ് കട്ടപ്പന മണ്‌ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ ധർണ്ണ നടക്കും

May 15, 2025 - 16:03
 0
കേരളത്തിലെ പിണറായി സർക്കാരിൻ്റെ കർഷകവിരുദ്ധ നടപടികളിൽ പ്രതിക്ഷേധിച്ചുകൊണ്ട്
വെള്ളിയാഴ്‌ച 11 am ന് കട്ടപ്പന കൃഷിഭവനുമുമ്പിൽ കർഷക കോൺഗ്രസ്സ് കട്ടപ്പന മണ്‌ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ ധർണ്ണ നടക്കും
This is the title of the web page

കേരളത്തിലെ കാർഷിക വികസനത്തിനായി ലോകബാങ്ക് അനുവദിച്ച 139.64 കോടി രൂപ ഈ സർക്കാരിൻ്റെ 4-ാം വാർഷിക ആഘോഷങ്ങൾക്കായി വക മാറ്റി ചെലവഴിച്ചിരിക്കുകയാണ്. ഇടുക്കി ജില്ലാ പാക്കേജ് ആയി 2019 ലും 2020 ലും, 2021 ലുമായി അനുവദിച്ചിട്ടുള്ള 18000 കോടി രൂപയിൽ 1 കോടി രൂപ പോലും നമ്മുടെ ജില്ലയിൽ ചെലവഴിച്ചില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അതോടൊപ്പം ജില്ലയിൽ നിരവധിയായ ഭൂവിഷയങ്ങൾ ഉണ്ടാക്കിയതല്ലാതെ യാതൊരു പ്രശ്‌നങ്ങൾക്കും പരിഹാരം ഉണ്ടാക്കുവാൻ ഈ സർക്കാരിന് സാധിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് 16.05.2025 വെള്ളിയാഴ്‌ച രാവിലെ 11മണിക്ക് കർഷകകോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന കൃഷിഭവന്റെ മുമ്പിൽ നടത്തുന്ന പ്രതിഷേധധർണ്ണ AICC അംഗം E.M ആഗസ്‌തി എക്സ് .MLA ഉത്ഘാടനം ചെയ്യും.

കർഷക കോൺഗ്രസ്സ് മണ്‌ഡലം പ്രസിഡൻ്റ് തങ്കച്ചൻ പാണാട്ടിൽ, അദ്ധ്യക്ഷത വഹിക്കുന്നതും, ജില്ലാ UDF ചെയർമാൻ ജോയി വെട്ടിക്കുഴി, KPCC സെക്രട്ടറി തോമസ് രാജൻ, കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്, കട്ടപ്പന ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ, കോൺഗ്രസ്സ് മണ്‌ഡലം പ്രസിഡൻ്റ് സിജു ചക്കുമൂട്ടിൽ,

 കർഷക കോൺഗ്രസ്സ് സംസ്ഥാന ജില്ലാ ഭാരവാഹികൾ ഷൈനി സണ്ണി ചെറിയാൻ, ജോസ് ആനക്കല്ലിൽ, റ്റോമി തെങ്ങുപള്ളിൽ, പി.എസ് മേരിദാസൻ, ലീലാമ്മ ബേബി, സജിമോൾ ഷാജി, ഐബിമോൾ രാജൻ ഉൾപ്പെടെ കോൺഗ്രസ്സിൻ്റെയും കർഷകകോൺഗ്രസ്സി ന്റെയും നേതാക്കൾ പങ്കെടുത്ത് സംസാരിക്കുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow