വെള്ളയാംകുടി അങ്കണവാടിയിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

കുട്ടി കുരുന്നുകളുടെ വിവിധ കലാപരിപാടികളോടെയാണ് വെള്ളിയാംകുടി 91 ആം നമ്പർ അങ്കണവാടിയിലാണ് വാർഷികാഘോഷം നടത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് കുരുന്നുകൾ ദിവസം ആഘോഷം ആക്കാൻ എത്തിയത്. നഗരസഭാ ചെയർപേഴ്സൺ ബീനാ റ്റോമി ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയോടനുബന്ധിച്ച് കൗമാരക്കാർക്കും മാതാപിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ്സും കുടുംബസംഗമവും നടന്നു. മേഖലയിലെ നിരവധി കൗമാരക്കാരാണ് പരിപാടിയിൽ സന്നിഹിതരായത്. ഇവരുടെ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
നഗരസഭ 29 ആം വാർഡ് കൗൺസിലർ രജിത രമേശ്. എ ഡി എസ് പ്രസിഡന്റ് മഞ്ജു സതീഷ്, വൈസ് പ്രസിഡന്റ് ജാസ്മിൻ നവാസ്, സ്കൂൾ കൗൺസിലർമാരായ രമ്യ, നിഷ, റീജ, അങ്കണവാടി വർക്കർ ലതികാ ബാലകൃഷ്ണൻ, ഹെൽപ്പർ ധന്യ ജോർജ് എന്നിവർ സംസാരിച്ചു.