ചിന്നക്കനാലിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
ബുധനാഴ്ച രാത്രിയിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന സമാവതി ചക്കക്കൊമ്പന്റെ മുൻപിൽ അകപ്പെടുകയായിരുന്നു. ചിന്നക്കനാൽ ഇടിക്കൽ സമാവതിക്കാണ് പരിക്കേറ്റത്. ആന ആക്രമിക്കാൻ പാഞ്ഞെടുത്തപ്പോൾ ഇരുചക്ര വാഹനത്തിൽ നിന്നും മറിഞ്ഞുവീണു ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണുമാണ് സമാവതിക്ക് പരിക്കേറ്റത്. ചിന്നക്കനാൽ സിംഗ് കണ്ടത്താണ് അപകടമുണ്ടായത്. വാരിയലിനു പരിക്കേറ്റ സമാവതിയെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



