കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള അധിവർഷാനുകൂല്യത്തിൻ്റെ രണ്ടാം ഗഡു വിതരണം നടത്തി

സംസ്ഥാന കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത് കൃത്യമായി അംശാദായം അടച്ചു വരുന്ന അംഗങ്ങൾക്കുള്ള അധിവർഷാനുകൂല്യത്തിൻ്റെ രണ്ടാം ഗഢു വിതരണമാണ് ജില്ലാ ക്ഷേമനിധി ഓഫീസിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നത്. ആനുകൂല്യങ്ങളുടെ വിതരണോത്ഘാടനം ക്ഷേമനിധി ബോർഡ് സംസ്ഥാന ചെയർമാൻ എൻ. ചന്ദ്രൻ ഉത്ഘാടനം ചെയ്തു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ക്ഷേമനിധി ബോർഡ് അംഗം പി.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ് മുഖ്യ പ്രഭാഷണം നടത്തി.
വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാമോഹൻ , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എസ് മുഹമ്മദ് സിയാദ് ജില്ലാ ക്ഷേമനിധി ഓഫീസർ ആർ. വിജയചന്ദ്രൻ, വിവിധ യൂണിയൻ നേതാക്കളായ എം.ജെ. മാത്യു, ഷേർളി ജോസഫ്, അലിയാർ , വർഗ്ഗീസ് വെട്ടിയാങ്കൽ, ജോർജ് അമ്പഴം സ്റ്റാച്ച് പ്രതിനിധി ഇന്ദുലേഖ ക്ഷേമനിധി ഓഫിസ് ജീവനക്കാർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കടുത്ത് സംസാരിച്ചു.