ഇടുക്കി കൊമ്പിടിഞ്ഞാലിൽ വീടിനുള്ളിൽ നാല് അംഗ കുടുംബത്തെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഒരാളുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ മകൻ അഭിനവ് (4) ആണ് മരിച്ചത്. ബാക്കിയുള്ളവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നു.