പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി;ഒരു മൃതദ്ദേഹം തിരിച്ചറിഞ്ഞു

പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. അഭിനവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. ആൾ താമസം കുറവുള്ള പ്രദേശത്തെ ഇവരുടെ വീട് പൂർണ്ണമായി കത്തി നശിച്ച നിലയിലാണ്.
സ്ഥലത്തെത്തിയ സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. അപകടം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്ത ലഭിച്ചിട്ടില്ല. വെള്ളത്തൂവൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ശനിയാഴ്ച വൈകുന്നേരം വീടിന് സമീപമെത്തിയ പ്രദേശവാസിയാണ് ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയടക്കം കത്തിനശിച്ച നിലയില്‍ കണ്ടത്. ഇവര്‍ നടത്തി പരിശോധനയില്‍ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടന്ന അഭിനവിനെ നാട്ടുകാര്‍ ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്ന് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമേ സംഭവത്തെക്കുറിച്ച് വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.