ഇടശ്ശേരി ജംഗ്ഷനില്‍ നിന്നും പുതിയ ബസ്സ്റ്റാന്‍ഡിലേയ്ക്കുള്ള റോഡ് അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ട സാഹചര്യത്തില്‍ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട വണ്‍വേ സംവിധാനങ്ങള്‍ പുന:ക്രമീകരണങ്ങള്‍ നടത്തണമെന്ന് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ആവശ്യപ്പെട്ടു
ഇടശ്ശേരി ജംഗ്ഷനില്‍ നിന്നും പുതിയ ബസ്സ്റ്റാന്‍ഡിലേയ്ക്കുള്ള റോഡ് അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ട സാഹചര്യത്തില്‍ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട വണ്‍വേ സംവിധാനങ്ങള്‍ പുന:ക്രമീകരണങ്ങള്‍ നടത്തണമെന്ന് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ആവശ്യപ്പെട്ടു. പുളിയന്മല റൂട്ടില്‍ നിന്നെത്തുന്ന ബസുകള്‍ ബാലാ ആശുപത്രി റൂട്ടിലൂടെയാണ് ഇപ്പോള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത്.
ബസ്സ്റ്റാന്‍ഡില്‍ നിന്ന് പുളിയന്മല റൂട്ടിലേയ്ക്ക് ഈ വഴിയിലൂടെ സ്വകാര്യ വാഹനങ്ങള്‍ കടന്ന് പോകുന്നതും ഈ റോഡിന് ഇരുവശത്തും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വലിയ രീതിയില്‍ ഗതാഗത കുരുക്കിന് കാരണമാവുകയും കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണി ആവുകയും ചെയ്യുന്നുണ്ട്.
ഇടവഴികളും ബൈപാസ് റോഡുകളും പ്രയോജനപ്പെടുത്തി കട്ടപ്പന ബസ്സ്റ്റാന്‍ഡില്‍ കൂടി യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ കയറിയിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ വഴി തിരിച്ച് വിടാനും സ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിംഗിനെതിരെ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഭാരവാഹികളായ പ്രസാദ് വിലങ്ങുപാറ , ശ്രീകാന്ത് രവീന്ദ്രന്‍ , മോന്‍സി C , T K മധുസൂദനന്‍ നായര്‍ , ബിജു P V , രഞ്ജിത്ത് P T എന്നിവര്‍ ആവശ്യപ്പെട്ടു.






