പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ മുഖാമുഖം പരിപാടി 12ന് നടക്കും

May 9, 2025 - 17:11
 0
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ മുഖാമുഖം പരിപാടി 12ന് നടക്കും
This is the title of the web page

എംജി യൂണിവേഴ്‌സിറ്റിയും പുളിയന്‍മല ക്രൈസ്റ്റ് കോളേജും ചേര്‍ന്ന് 12ന് രാവിലെ 11ന് മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് 4 വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് എങ്ങനെ അപേക്ഷിക്കാം, മേജര്‍ മൈനര്‍ കോഴ്‌സുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം, ക്രെഡിറ്റ് സിസ്റ്റം എന്‍ട്രി, എക്സിറ്റ് പ്ലാനുകള്‍ തുടങ്ങിയ മേഖലകളെപ്പറ്റിയുള്ള സംശയ നിവാരണമാണ് ലക്ഷ്യം. യൂണിവേഴ്സിറ്റി ഐ.ടി. കണ്‍വീനറും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ലിജിന്‍ പി മാത്യു നേതൃത്വം നല്‍കും.

 പ്രവർത്തന മികവുകൊണ്ട് പത്തുവർഷം പൂർത്തിയാക്കി പതിനൊന്നാം വർഷത്തിലേക്ക് കോളേജ് കടക്കുമ്പോൾ ഹൈറേഞ്ചിലെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളിച്ചുകൊണ്ട് ഉന്നത വിജയങ്ങൾ കീഴടക്കുവാൻ സാധിച്ചു. എട്ടുവർഷംകൊണ്ട് നാക്ക് അംഗീകാരമായ ബി പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. നിലവിലെ കോഴ്സുകൾക്ക് പുറമേ അടുത്ത അദ്ധ്യായന വർഷം മുതൽ വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും മാനേജ്മെന്റിന്റെയും കൂട്ടായ തീരുമാനപ്രകാരം ബി എസ് ഡബ്ലിയു കോഴ്സ് കൂടി ആരംഭിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അതിനുപുറമേ അറിവും നൈപുണ്യയും വിപുലമാക്കുവാൻ പര്യാപ്തമായ വിധത്തിൽ ഓരോ കോഴ്സിൽ നിന്നും ഒന്നിലധികം വൈവിധ്യമാർന്ന ആഡ് ഓൺ കോഴ്സുകളും സ്വയം കോഴ്സുകളും ബ്രിഡ്ജ് കോഴ്സുകളും ഒരുക്കിയാണ് നിലവിൽ കോളേജ് പ്രവർത്തിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ എം വി ജോര്‍ജുകുട്ടി, ധന്യ മോഹനന്‍, അനിറ്റ് ജോസ് എന്നിവവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow