പീരുമേട് പോബ്സ് തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 5 മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഐ എൻ റ്റി യു സി, എച്ച് ആർ പി ഇ , കെ പി ഡബ്ല്യു യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

May 9, 2025 - 16:00
 0
പീരുമേട് പോബ്സ് തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 5 മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഐ എൻ റ്റി യു സി, എച്ച് ആർ പി ഇ , കെ പി ഡബ്ല്യു യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു
This is the title of the web page

പീരുമേട് പോബ്സ് തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 5 മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഐ എൻ റ്റി യു സി, എച്ച് ആർ പി ഇ , കെ പി ഡബ്ല്യു യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. എ ഐ സി സി അംഗം അഡ്വ: ഇ എം ആഗസ്തി പ്രതിഷേധ സദസ് ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഒരായുഷ്ക്കാലം മുഴുവൻ തോട്ടം മേഖലയിൽ തൊഴിൽ ചെയ്ത തൊഴിലാളി കളുടെ നിസഹകരണ മാണ് ശമ്പള പ്രതി സന്ധിക്ക് കാരണമെന്ന മാനേജ്മെന്റിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന സർക്കാർഅടിയന്തിര നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പോബ്സ് കമ്പനി വക പീരുമേട് താലൂക്കിലെ പാമ്പനാർ, ഗ്രാമ്പി,തേങ്ങാക്കൽ, പശുമല ,നെല്ലിമല,ഇഞ്ചാക്കാട്,മഞ്ചുമല എന്നീ 7 ഡിവിഷനുകളിലായുള്ള തേയില തോട്ടങ്ങളിൽ ജോലി ചെയതു വന്നിരുന്ന 11OO സ്ഥിരം തൊഴിലാളികളുൾപ്പെടെ 1600 ഓളം ദിവസ വേതന തൊഴിലാളികളാണ് 5 മാസമായി ശമ്പളം ലഭിക്കാതെ പട്ടിണിയിലായിരിക്കുന്നത്.

ഏപ്രിൽ 15 ന് ശമ്പളം നൽകാമെന്ന് പറഞ്ഞിരുന്ന മാനേജ്മെന്റ് ഈ വാക്കും പാലിക്കാതെ വന്നതോടു കൂടി തൊഴിലാളികൾക്ക് വിഷു ,ഈസ്റ്റർ ആ ഘോഷങ്ങൾ പട്ടിണിയുടേതായിരുന്നു. INTUC യുടെ നേതൃത്വത്തിൽ പല സമരങ്ങൾ നടത്തിയ ശേഷം തിരുവനന്തപുരത്ത് വച്ച് നടന്ന മന്ത്രി തല ചർച്ചയും പരാജയമായ തോടെ തൊഴിലാളികൾ ജോലിക്ക് പോകായൊയി.

മുൻപ് RBT കമ്പനിയെപ്പോലെ തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുന്ന എസ്റ്റേറ്റ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്ക മെന്നാവശ്യപ്പെട്ടു കൊണ്ടാണ് തുടർസമര പരിപാടികളുടെ ഭാഗമായിINTUC, KP W,HRPE യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചത്.

 വണ്ടിപ്പെരിയാർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സദസിൽ HRPE യൂണിയൻ പ്രസിഡന്റ അഡ്വ: സിറിയക്ക് തോമസ് അധ്യക്ഷനായിരുന്നു. INTUC പീരുമേട് റീജണൽ പ്രസിഡന്റ് KA സിദ്ദിഖ് സ്വാഗതമാശംസിച്ചു.തിരുവനന്തപുരത്ത് വച്ച് നടന്ന ചർച്ചയിൽ മാനേജ്മെന്റിന് അലുകൂലമായ നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്നും തൊഴിൽ വകുപ്പുമന്ത്രി വ്യവസായ ബിനാമി സ മീപനമാണ് സ്വീകരിക്കുന്നതെന്നും ഇ എം ആഗസ്തി പറഞ്ഞു.

KPW യൂണിയൻ ജനറൽ സെക്രട്ടറി ഷാജിപൈനാടത്ത്, INTUC സംസ്ഥാന കമ്മറ്റിയംഗം PK രാജൻ,HRPE യൂണിയൻ ബ്രാഞ്ച് സെക്രട്ടറി S ഗണേശ ൻ ,INTUC ജില്ലാ സെക്രട്ടറി മാരായ P നളിനാക്ഷൻ,V C ബാബു,M ശേഖർ, പാപ്പച്ചൻ വർക്കി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മാരായ N മഹേഷ്, രാജു ചെറിയാൻ,

കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബാബു ആന്റപ്പൻ, രാജൻ കൊഴുവൻ മാക്കൽ,ഗ്രാമ പഞ്ചായത്തംഗം പ്രിയങ്കാ മഹേഷ്,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശാരിബിനു ശങ്കർ , ബ്ലോക്ക് ജനറൽ സെക്രട്ടറി അലൈസ് വാരിക്കാട്ട്,യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ N അഘിൽ, വിഘ്നേഷ് തുടങ്ങിയവർ പ്രതിഷേധ സദസിൽ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow