കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെ കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, കുന്തളംപാറ റോഡിലെ നീതി പേപ്പര്‍ മാര്‍ട്ടില്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് തുറന്നു

May 7, 2025 - 18:34
 0
കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെ കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, കുന്തളംപാറ റോഡിലെ നീതി പേപ്പര്‍ മാര്‍ട്ടില്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് തുറന്നു
This is the title of the web page

കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കുന്തളംപാറ റോഡിലുള്ള നീതി പേപ്പർ മാർട്ടിൽ സ്റ്റുഡൻസ് മാർക്കറ്റ് ആരംഭിച്ചത്.സ്‌കൂള്‍ വിപണിയില്‍ പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ് സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്. ബ്രാന്‍ഡഡ് കമ്പനികളുടെ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ ബാഗുകള്‍, നോട്ട്ബുക്ക്, പേന, പുതിയ മോഡലുകളിലുള്ള വിവിധതരം കുടകള്‍, പെന്‍സില്‍ ബോക്‌സ്, ലഞ്ച് ബോക്‌സ്,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വാട്ടര്‍ബോട്ടില്‍, പേന, പെന്‍സില്‍, ഇന്‍സ്ട്രമെന്റ് ബോക്‌സ്, കളര്‍പെന്‍സിലുകള്‍ തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും പൊതുവിപണിയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ ഇവിടെ ലഭ്യമാണ്. കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ തോമസ് മൈക്കിള്‍ ആദ്യവില്‍പ്പന നടത്തി. സൊസൈറ്റി മുന്‍ പ്രസിഡന്റ് വി ആര്‍ സജി, ഭരണസമിതിയംഗങ്ങളായ കെ എന്‍ ചന്ദ്രന്‍, ജോസ് എട്ടിയില്‍, സെക്രട്ടറി റെജി എബ്രഹാം എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow