മോഷണക്കേസിൽ കട്ടപ്പന വള്ളക്കടവ് സ്വദേശി ഉപ്പുതറയിൽ പിടിയിൽ

മോഷണക്കേസിൽ കട്ടപ്പന വള്ളക്കടവ് സ്വദേശി ഉപ്പുതറയിൽ പിടിയിൽ . വൈദ്യുത വകുപ്പ് ഓഫീസിന് മുന്നിൽ സൂഷിച്ചിരുന്ന കമ്പി മോഷ്ടിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാകുന്നത്. കട്ടപ്പന വള്ളക്കടവ് കടമാക്കുഴി പുതുപറമ്പിൽ പി ഡി ആനന്ദനെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് പുലർച്ചെ 3 മണിയോടെയാണ് തൊണ്ടിമുതലുമായി ആനന്ദനെ കസ്റ്റഡിയിലെടുക്കുന്നത്. പുലർച്ചെ റബർ വെട്ടാനെത്തിയ പ്ലാത്തറ മനോജാണ് കെ എസ് ഇ ബി ഓഫീസിനു മുന്നിൽ സൂഷിച്ചിരുന്ന കമ്പി ആനന്ദൻ മോഷ്ട്ടിക്കുന്നത് കണ്ടത്.
ഉടൻ തന്നെ മനോജ് പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് എത്തുകയും തൊണ്ടിയോട് കൂടി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പകൽ കുപ്പി പെറുക്കാനെത്തുന്ന ആനന്ദൻ മോഷ്ടിക്കേണ്ടത് കണ്ട് വെക്കും,രാത്രിയിലെത്തി മോഷ്ടിക്കുകയും ആക്രി കടയിൽ വിൽപ്പന നടത്തിവരുകയുമായിരുന്നു.
സമീപ കാലത്ത് സ്ട്രീറ്റ് ലൈറ്റുകളുടെ ബാറ്ററികൾ മേഷണം പോയിരുന്നു. മോഷണം നടത്തിയത് ഇയാളാണോയെന്ന് ചോദ്യം ചെയ്ത് വരുകയാണ്. ഉപ്പുതറയിൽ മേച്ചേരിക്കടയിൽ നിർമ്മാണം പൂർത്തിയായിക്കിടക്കുന്ന ശൗചാലയത്തിലായിരുന്നു ഇയാൾ മാസങ്ങളോളം താമസിച്ചിരുന്നത്.
ശൗചാലയം പ്രവർത്തനം ആരംഭിച്ചതോടെ അയ്യപ്പൻകോവിൽ തൂക്കുപാലത്ത് നിർമ്മിച്ച ശൗചാലയത്തിലാണ് താമസിക്കുന്നത്. എസ് ഐ അനിൽ, കെ പ്രകാശ് ചന്ദ്രൻ,ജിജോ വിജയൻ എന്നിവർ ചേർന്നാണ് മോഷ്ടാവിനെ പിടി കൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.