അർബൻ പിഎച്ച്സിയുടെ പുതിയ കെട്ടിട നിർമാണം ഉടൻ പൂർത്തിയാക്കണം: ബിജെപി റീത്ത് വച്ച് പ്രതിഷേധിച്ചു

കേന്ദ്ര ഗവൺമെന്റ് എട്ടു വർഷങ്ങൾക്കു മുമ്പ് കട്ടപ്പന മുനിസിപ്പാലിറ്റിക്ക് വേണ്ടി അനുവദിച്ച് വാഴവരയിൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച അർബൻ പി എച്ച് സിയുടെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനം കട്ടപ്പന മുനിസിപ്പാലിറ്റിയുടെ വക വാഴവരയിലുള്ള സ്ഥലത്ത് നാലുവർഷം മുമ്പ് തുടങ്ങുകയും മുനിസിപ്പാലിറ്റിയുടെ അനാസ്ഥ മൂലം പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ബി ജെ പി വെള്ളയാംകുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഏരിയാ പ്രസിഡണ്ട് രാഹുൽ സുകുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗം കെ എൻ ഷാജി മുൻ മണ്ഡലം പ്രസിഡണ്ട് പി എൻ പ്രസാദ് ഏരിയ ജനറൽ സെക്രട്ടറി സന്തോഷ് ശക്തീശ്വരം, ഏരിയ കമ്മിറ്റിയംഗം ഗോപാലകൃഷ്ണൻ, ബിനോയ് കുഴിയാനി പള്ളിയിൽ എന്നിവർ നേതൃത്വം നൽകി. നിരവധി പ്രവർത്തകരുടെ നേതൃത്വത്തിൽ അർബൻ പി എച്ച് സി യുടെ പണി തീരാത്ത കെട്ടിടത്തിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചു .