കുടുംബശ്രീ ജില്ലാ കലോത്സവം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ തുടക്കമായി . മന്ത്രി റോഷി അഗസ്റ്റിന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, ജില്ലാ പഞ്ചായത്തംഗം ആശ ആന്റണി, പ്രോഗ്രാം ചെയര്‍മാന്‍ എം സി ബിജു, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
വൈകിട്ട് 6ന് സമ്മാനദാനം നടക്കും. ലളിതഗാനം, മാപ്പിളപ്പാട്ട്, പ്രച്ഛന്നവേഷം, നാടോടിനൃത്തം, മിമിക്രി, മോണോ ആക്ട്, കവിതാപാരായണം, പ്രസംഗം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, നാടകം, മാര്‍ഗംകളി, സ്‌കിറ്റ്, സംഘഗാനം, സംഘനൃത്തം, കഥാപ്രസംഗം, നാടന്‍പാട്ട്, മൈം എന്നീ മത്സരങ്ങള്‍ ഇന്ന് നടക്കും . വിജയികള്‍ക്ക് 24, 25, 26 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന സംസ്ഥാനതല കലോത്സവത്തില്‍ പങ്കെടുക്കാം.



