ഇടുക്കിയിലെ റാപ്പർ വേടന്റെ പരിപാടിക്ക് പ്രവേശനം പരമാവധി 8000 പേർക്ക് മാത്രം. സ്ഥല പരിമിതി മൂലമാണ് തീരുമാനം

കൂടുതൽ പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കും. സുരക്ഷക്കായി 200 പോലീസുകാരെ നിയോഗിച്ചു. വൈകിട്ട് 7.30 ന് വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിൽ ആണ് പരിപാടി. സംസ്ഥാന സർക്കാരിൻ്റെ എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഉദ്ഘാടന ദിവസമായ ഏപ്രിൽ 29 ന് വേടൻ്റെ റാപ്പ് ഷോ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ കഞ്ചാവ് കേസ് വന്നതോടെ പരിപാടി റദ്ദാക്കി. സമൂഹമാധ്യമങ്ങളിലടക്കം വലിയ പിന്തുണ വേടന് ലഭിച്ചതോടെയാണ് പരിപാടി നടത്താൻ ജില്ലാ ഭരണകൂടം ഇന്നലെ തീരുമാനിച്ചത്.
What's Your Reaction?






