വള്ളക്കടവ് അമ്പലമേട് പഞ്ചമൂര്‍ത്തി ക്ഷേത്രത്തില്‍ പൊങ്കാല നടത്തി
കട്ടപ്പന വള്ളക്കടവ് അമ്പലമേട് പഞ്ചമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചാണ് കാര്‍ത്തിക പൊങ്കാല നടന്നത്.ആയുരാരോഗ്യ സൗഖ്യത്തിനും സമ്പത്തിനും ഐശ്വര്യത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടിയാണ് കാര്‍ത്തിക പൊങ്കാല അര്‍പ്പിക്കുന്നത്. ക്ഷേത്രാങ്കണത്തിൽ നൂറോളം പൊങ്കാല അടുപ്പുകളിൽ അഗ്നി പകർന്നു. ക്ഷേത്രം മേല്‍ശാന്തി ബാലകൃഷ്ണ ശര്‍മ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
ഏപ്രിൽ 27ന് ആരംഭിച്ച ഉത്സവം മെയ് 3ന് സമാപിക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് പി ജി പ്രസാദ് പുളിക്കൽ, സെക്രട്ടറി പി വി സന്തോഷ് പേരുശ്ശേരിൽ, ചെയർമാൻ പി കെ അനിൽകുമാർ, കോ ഓഡിനേറ്റർ മാരായ കെ ആർ ശശിധരൻ, എൻ ജി വിശ്വനാഥൻ, മാതൃവേദി പ്രസിഡന്റ് രത്നമ്മ ശിവരാമൻ, സെക്രട്ടറി മിനി പ്രസാദ്, മറ്റ് ഉത്സവ കമ്മിറ്റി ഭാരവാഹികൾ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നല്‍കി.
സമാപന ദിവസമായ മെയ് 3ന് പതിവ് ക്ഷേത്രം ചടങ്ങുകള്‍ക്കുശേഷം വൈകിട്ട് 5ന് മഹാഘോഷയാത്ര, വൈകിട്ട് 6.45ന് കൈകൊട്ടിക്കളി, രാത്രി 7ന് നിറപൊലിക നാടന്‍ പാട്ടുകൂട്ടം കുറിച്ചി ഉദയപുരം അവതരിപ്പിക്കുന്ന നാടന്‍പാട്ട് എന്നിവ നടക്കും.






