എസ്എസ്എൽസി പരീക്ഷാഫലം മേയ് 9ന്; ഫലം കാത്തിരിക്കുന്നത് 4 ലക്ഷത്തിലധികം വിദ്യാർഥികൾ

Apr 29, 2025 - 14:33
 0
എസ്എസ്എൽസി പരീക്ഷാഫലം മേയ് 9ന്; ഫലം കാത്തിരിക്കുന്നത് 4 ലക്ഷത്തിലധികം വിദ്യാർഥികൾ
This is the title of the web page

എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 9 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഈ വർഷത്തെ എസ്എസ്എൽസി/റ്റിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി പരീക്ഷകൾ 2025 മാർച്ച് 3 ന് ആരംഭിച്ച് മാർച്ച് 26 നാണ് അവസാനിച്ചത്.സംസ്ഥാനത്തു 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണു റഗുലർ വിഭാഗത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിൽ 2,17,696 പേർ ആൺകുട്ടികളും 2,09,325 പേർ പെൺകുട്ടികളുമാണ്.സർക്കാർ മേഖലയിൽ 1,42,298 വിദ്യാർഥികളും എയ്ഡഡ് മേഖലയിൽ 2,55,092 വിദ്യാർഥികളും അൺ എയ്‌ഡഡ് മേഖലയിൽ 29,631 വിദ്യാർഥികളുമാണു റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർഥികളും പരീക്ഷ എഴുതി.

ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ 8 കുട്ടികളും പരീക്ഷ എഴുതി.റ്റിഎച്ച്എസ്എൽസി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണു പരീക്ഷ എഴുതിയത്. അതിൽ 2,815 പേർ ആൺകുട്ടികളും 242 പേർ പെൺകുട്ടികളുമാണ്.എഎച്ച്എസ്എൽസി വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എസ്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർഥികളും റ്റിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രവുമാണുള്ളത്.അതിൽ 12 വിദ്യാർഥികളാണു പരീക്ഷ എഴുതിയത്.സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാംപുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow