കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷൻ്റെ ദ്വൈവാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.സംഘടനയുടെ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനംചെയ്തു.

May 25, 2026 - 06:39
 0
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷൻ്റെ ദ്വൈവാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.സംഘടനയുടെ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനംചെയ്തു.
This is the title of the web page

കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷൻ്റെ ദ്വൈവാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.സംഘടനയുടെ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനംചെയ്തു.ചടങ്ങിൽ, ഇടുക്കി എംഎൽഎ റോയി കെ പൗലോസിന് സ്വീകരണവും നൽകി.

അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി പി കെ ജോഷി റിപ്പോര്‍ട്ടും കണക്കും ട്രഷറര്‍ കെ പി ബഷീര്‍ ബാലന്‍സ് ഷീറ്റും അവതരിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ വൈസ് പ്രസിഡന്റുമാരായ പി എം ബേബി, അഡ്വ. എം കെ തോമസ്, നിയോജകമണ്ഡലം പ്രസിഡന്റ് ഷിജോ തടത്തില്‍, ജനറല്‍ സെക്രട്ടറി സാജു പട്ടരുമഠം, യൂണിറ്റ് വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, വനിതാ വിങ് ജില്ലാ ജനറല്‍ സെക്രട്ടറി റോസമ്മ മൈക്കിള്‍, യൂത്ത് വിങ് പ്രസിഡന്റ് അജിത് സുകുമാരന്‍, വനിതാ വിങ് യൂണിറ്റ് പ്രസിഡന്റ് മുംതാസ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

സാജന്‍ ജോര്‍ജ്, പി കെ ജോഷി, കെ പി ബഷീര്‍, സിജോമോന്‍ ജോസ്, ബൈജു വേമ്പേനി, രാജേന്ദ്രക്കുറുപ്പ്, പി ആര്‍ അനില്‍, സണ്ണി ജെയിംസ്, അനില്‍ ജോസ് എന്നിവര്‍ നേതൃത്വം വഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow