ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടുക്കി കട്ടപ്പന ബ്ലോക്ക് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള നിയോജക മണ്ഡലം ഏകദിന ശില്പശാല മെയ് 4 ന്

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇടുക്കി കട്ടപ്പന ബ്ലോക്ക് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള നിയോജക മണ്ഡലം ഏകദിന ശില്പശാല മെയ് നാല് ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ വൈകുന്നേരം നാല് മണി വരെ ഇടുക്കി ഡി സി സി ഓഫീസിൽ വച്ച് നടക്കും. ഈ വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് കെ പി സി സിയുടെ നിർദ്ദേശ പ്രകാരം പരിപാടി സംഘടിപ്പിക്കുന്നത്.
നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ രാഷ്ട്രീയ സാഹചര്യങ്ങളും വികസന പ്രശ്നങ്ങളും ക്യാമ്പിൽ അവലോകനം ചെയ്യും. ഭരണം ഉള്ളിടങ്ങളിൽ ഭരണം നിലനിർത്താനും, ഭരണം ഇല്ലാത്തിടങ്ങളിൽ ഭരണം നേടിയെടുക്കുന്നതിനും ആവശ്യമായ നടപടികൾക്ക് ശിൽപ്പശാല യിൽ രൂപം നൽകും.
നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ്റിയൻപതോളം പ്രതിനിധികളാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പരിപാടി അഡ്വ: ഡീൻ കുര്യമാക്കോസ് എം. പി ഉൽഘാടനം ചെയ്യുമെന്ന് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അറിയിച്ചു.