ബോധി ഗ്രന്ഥശാല, ആൽഫ തീയേറ്റേഴ്സ്, ഇതൾ ബാലവേദി, സമത വനിതാവേദി ഇവയുടെ സംയുക്താഭിമുഖ്യത്തിൽ ഇതൾക്കൂട്ടം - തീയേറ്റർ വർക്ക്ഷോപ്പിന് തുടക്കമായി

Apr 26, 2025 - 12:09
 0
ബോധി ഗ്രന്ഥശാല, ആൽഫ തീയേറ്റേഴ്സ്, ഇതൾ ബാലവേദി, സമത വനിതാവേദി ഇവയുടെ  സംയുക്താഭിമുഖ്യത്തിൽ ഇതൾക്കൂട്ടം - തീയേറ്റർ വർക്ക്ഷോപ്പിന് തുടക്കമായി
This is the title of the web page

ബോധി ഗ്രന്ഥശാല, ആൽഫ തീയേറ്റേഴ്സ്, ഇതൾ ബാലവേദി, സമത വനിതാവേദി ഇവയുടെ സംയുക്താഭിമുഖ്യത്തിൽ ഇതൾക്കൂട്ടം - തീയേറ്റർ വർക്ക്ഷോപ്പിന് തുടക്കമായി. കാഞ്ചിയാർ വനിതാ സാംസ്കാരിക നിലയത്തിൽ ഏപ്രിൽ 25 മുതൽ 29 വരെയാണ് വർക്ക് ഷോപ്പ്. പുതുതലമുറയിലെ ലഹരിയുടെ വ്യാപനത്തിനെതിരെ ജീവിതമാണ് ലഹരി എന്ന ആശയം കേന്ദ്രീകരിച്ചു കൊണ്ടാണ് ക്യാമ്പ് നടക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അദിത് കൃഷ്ണ (സ്കൂൾ ഓഫ് ഡ്രാമ) യാണ് ക്യാമ്പ് ഡയറക്ടർ. മുപ്പതോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കേന്ദ്ര കലാസമിതി ജില്ലാ പ്രസിഡണ്ട് കാഞ്ചിയാർ രാജൻ വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു. ബാലവേദി സെക്രട്ടറി പാർവ്വതി ശ്യാം അധ്യക്ഷയായി. മോബിൻ മോഹൻ, ജയിംസ് പി ജോസഫ്, സിറിൾ ജേക്കബ്, ടി.കെ രാമചന്ദ്രൻ, ജോർജ്ജ് മാണി, സൽമ ശ്യാം, അനന്ത ലക്ഷ്മി എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow