കട്ടപ്പന പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൽ ജേഴ്സികൾ വിതരണം ചെയ്തു

കായിക മത്സരങ്ങളെ പരിപോഷിപ്പിക്കുകയും ഫുട്ബോൾ മത്സരങ്ങൾക്ക് അവസരം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കട്ടപ്പന പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേ താരങ്ങൾക്കുള്ള ജേഴ്‌സുകളുള്ള വിതരണമാണ് നടന്നത്.കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർ റെജി ജോസഫ് വിതരണോദ്ഘാടനം നിർഹിച്ചു.
ലൈബ്രറി പ്രസിഡന്റ് ജോയ് ആനതോട്ടം അധ്യക്ഷനായിരുന്നു . ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജോസ് പുളിക്കൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സിബി പാറപ്പായി, ജോസ് മാത്യു, സജി ഇലവങ്കുൽ, ഉല്ലാസ് തുണ്ടത്തിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.