നീലക്കുറിഞ്ഞി ജൈവവൈവിദ്യ പഠനോത്സവം 2025 കട്ടപ്പനയിൽ സംഘടിപ്പിച്ചു

നീലക്കുറിഞ്ഞി ജൈവവൈവിദ്യാ വിജ്ഞാന കേന്ദ്രത്തിന്റെ കമ്മ്യൂണിറ്റി തല പരിപാടികളുടെ ഭാഗമായി ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി 7,8,9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ നീലക്കുറിഞ്ഞി ജൈവവൈവിധ പഠനോത്സവം മെയ് 16, 17, 18 തീയതികളിലാണ് നടത്തുന്നത്.
അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം, മൂന്നാർ എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കോർപ്പറേഷൻ ബ്ലോക്ക് തലങ്ങളിലും തുടർന്ന് ജില്ലാതലങ്ങളിലും നടത്തുന്ന ക്വിസ് മത്സരങ്ങളിൽ വിജയിച്ചു വരുന്നവർക്കാണ് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടുള്ള ബ്ലോക്ക് തല ക്വിസ് മത്സരമാണ് കട്ടപ്പന നഗരസഭ ഓഡിറ്റോറിയത്തിൽ നടത്തിയത്. പരിപാടിയുടെ സമ്മാനദാനം നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി നിർവഹിച്ചു.
മത്സരത്തിൽ വിദ്യാർത്ഥികളായ ഹൃദ്യാ വിനോ ഒന്നാം സ്ഥാനവും അമൃതാ ബിജു രണ്ടാം സ്ഥാനവും ദൃശ്യാപ്രകാശ് മൂന്നാം സ്ഥാനവും ആർദ്രമോൾ നാലാം സ്ഥാനവും നേടി ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ കൗൺസിലർ പ്രശാന്ത് രാജു മത്സര പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു. അധ്യാപിക സിനി മാത്യു ക്വിസ് മത്സരം നയിച്ചു. ഹരിത കേരളം മിഷൻ ഇടുക്കി ജില്ലാ കോഡിനേറ്റർ ഡോക്ടർ അജയ് പി കൃഷ്ണ പഠന കേന്ദ്രത്തെ കുറിച്ചുള്ള ആമുഖ വിശദീകരണം നൽകി.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത്, കെ എസ് ഡബ്ലിയു എം പി പ്രതിനിധി ജെറിൻ മാത്യു, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ പ്രവീണ, ഹരിത കേരളം മിഷൻ ബ്ലോക്ക് റിസോർട്ട് പേഴ്സൺ എബി വർഗീസ്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാതല മത്സരം ഏപ്രിൽ 29 തിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.