തോട്ടം മേഖലയിലെ പ്ലസ് ടു പഠനം പൂർത്തീകരിച്ച നിർധന വിദ്യാർത്ഥികൾക്കായി വെളിച്ചം എജ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരിയർഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

Apr 25, 2025 - 13:48
 0
തോട്ടം മേഖലയിലെ പ്ലസ് ടു പഠനം പൂർത്തീകരിച്ച നിർധന  വിദ്യാർത്ഥികൾക്കായി വെളിച്ചം എജ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരിയർഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
This is the title of the web page

തോട്ടം മേഖലയായ പീരുമേട് താലൂക്കിലെ നിർദ്ധന തോട്ടം തൊഴിലാളികൾക്ക് ജീവിത പ്രാരാബ്ദങ്ങളിൽ കൈത്താങ്ങാവുകയും ഒപ്പം ഇവരുടെ മക്കളെ വിദ്യാഭ്യാസത്തിന്റെ നേർവഴിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഒരുപറ്റം സാമൂഹിക പ്രവർത്തകർ ചേർന്ന് വെളിച്ചം എജ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകിയത്.

 രൂപീകൃതമായി ചുരുങ്ങിയ കാലയളവിൽ ജനശ്രദ്ധയാകർഷിച്ച സംഘടനയുടെ 2025 - 26 വർഷത്തെ പാട്യേതര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോട്ടം മേഖലയിൽ നിന്നും പ്ലസ് ടു വിദ്യാഭ്യാസം പൂർത്തീകരിച്ച് ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കുന്ന വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസരംഗം തിരഞ്ഞെടുക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി കരിയർഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കരിയർ ഗൈഡൻസ് ക്ലാസിന്റെ ഉത്ഘാടന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് M ഹരിദാസ് അധ്യക്ഷനായിരുന്നു. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് അദേഹം വിശദീകരിച്ചു.ട്രസ്റ്റ് ട്രഷറർ M രാമു സ്വാഗതമാശംസിച്ചു.

പഞ്ചായത്ത് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ജർമലിൻ കരിയർഗൈഡൻസ് ക്ലാസ് ഉത്ഘാടനം ചെയ്തു. സെക്രട്ടറിK കുമാർ വാളാടി,ട്രസ്റ്റ് അംഗം ST രാജ്,. ഹൈസ്കൂൾ ഹെഡ് മാസ്റ്റർ മുരുകേശൻ ., മറ്റ് അധ്യാപകർ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

 തുടർന്ന് ട്രസ്റ്റ് അംഗങ്ങളായ  അധ്യാപകൻ ഷൺമുഖ സുന്ദരം,ഗവ: UP സ്കൂൾ പ്രഥാനാധ്യാപകൻ ST രാജ്,K കുമാർ വാളാടി തുടങ്ങിയവർ ക്ലാസ് നയിച്ചു. തോട്ടം മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധിയായ വിദ്യാർഥികൾ കരിയർഗൈഡൻസ് ക്ലാസിൽ പങ്കെടുത്ത് മാർഗരേഖാ നിർദേശങ്ങൾ സ്വീകരിച്ചു. അഡ്വ:ഡോ: മണികണ്ഠൻ ലക്ഷ്മണൻ, ജന്നിഫർ, Dr. ശരി കുമാർ, Dr. സരിത, മാരിമുത്തു തുടങ്ങിയവരും വെളിച്ചം എജ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റിൽ അംഗങ്ങളായി പ്രവർത്തിച്ചു വരുന്നുമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow