കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിക്കുകയും, ഭീകര വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു

കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിക്കുകയും, ഭീകര വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. മിനി സ്റ്റേഡിയത്തിൽ നടന്ന പരിപാടി എ ഐ സി സി അംഗം അഡ്വ:ഇ എം അഗസ്തി ഉൽഘാടനം ചെയ്തു. ഏതെങ്കിലും ഒരു ഭീകര സംഘടന ഒരു ആക്രമണം നടത്തിയാൽ തകരുന്നതല്ല ഇന്ത്യാ രാജ്യവും രാജ്യത്തിന്റെ മതേതരത്വവും എന്ന് അദ്ദേഹം പറഞ്ഞു.
ഭീകരതക്കെതിരെ വിട്ടുവീഴ്ച്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തം വീണ ഭാരത മണ്ണിനെ അസ്‌ഥിരപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കെ പി സി സി സി സെക്രട്ടറി തോമസ് രാജൻ അനുശോചന സന്ദേശം നൽകി.
ജോയി ആനിതോട്ടം, കെ എ മാത്യു സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, എ എം സന്തോഷ്, ജോസ് ആനക്കല്ലിൽ പ്രശാന്ത് രാജു, കെ എസ് സജീവ്, പി എസ് മേരിദാസൻ, ബിജു പുന്നോലി, പി എസ് രാജപ്പൻ,റുബി വേഴമ്പത്തോട്ടം,അരുകുമാർ കാപ്പുകാട്ടിൽ, രാജു വെട്ടിക്കൽ, റിന്റോ സെബാസ്റ്റ്യൻ, ബെന്നി അല്ലേഷ് തുടങ്ങിയവർ പങ്കെടുത്തു.