വാഗമണ്ണിൽ കോളേജ് ബസ് മറിഞ്ഞ് അപകടം
വാഗമണ്ണിൽ കോളേജ് ബസ് മറിഞ്ഞ് അപകടം. വാഗമൺ ഡിസി കോളജിന്റെ ബസ്സാണ് കോളേജ് കോമ്പൗണ്ടിൽ നിന്ന് താഴേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. അമ്പതോളം വിദ്യാർത്ഥികൾ വാഹനത്തിൽ ഉണ്ടായിരുന്നു. ആർക്കും കാര്യമായ പരിക്കില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് സൂചന.



