എംസി കട്ടപ്പന സ്മൃതി- 2025 മെയ് 14ന് കട്ടപ്പനയില്‍

പ്രശസ്ത നാടക- സിനിമ അഭിനേതാവ്, മികച്ച നാടകനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാര ജേതാവ്, ഇടുക്കിയുടെ നാടക പ്രതിഭ തുടങ്ങിയ നിലകളില്‍ പ്രശസ്തനായിരുന്ന എംസി കട്ടപ്പനയുടെ ഒന്നാം ചരമ വാർഷിക ദിനമായ മെയ് 14 ന് എം സി സ്മൃതിസംഗമം സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി കട്ടപ്പനയില്‍ സ്വാഗതസംഘം യോഗം ചേര്‍ന്നു.
പ്രസ്‌ക്ലബ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദര്‍ശന പ്രസിഡന്റ് ഇ ജെ ജോസഫ് അധ്യക്ഷത വഹിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍ ബിന ടോമി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍, സുഗതന്‍ കരുവാറ്റ, വി എസ് ദീപു, തോമസ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
മോബിന്‍ മോഹനന്‍ സ്വാഗതവും, ജി കെ പന്നാംകുഴി നന്ദിയും പറഞ്ഞു.51 അംഗ ജനറല്‍ കമ്മറ്റിയും സിജു ചക്കുംമൂട്ടില്‍ കണ്‍വീനറായി ഫിനാന്‍സ് കമ്മിറ്റി, ഇ ജെ ജോസഫ്, മോബിന്‍ മോഹന്‍ കണ്‍വീനര്‍മാരായി പ്രോഗ്രാം കമ്മിറ്റിയും രൂപീകരിച്ചു. മെയ് 14ന് കട്ടപ്പനയില്‍ ചേരുന്ന എംസി സ്മൃതിയില്‍ അനുസ്മരണം, നാടകം, പുസ്തക പ്രകാശനം തുടങ്ങി വിപുലമായ പരിപാടികള്‍ ഉണ്ടാവും.