ഇസ്ലാമിക ഭീകരവാദത്തിനെതിരെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തി

കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിയാണ് കട്ടപ്പനയിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്.കട്ടപ്പന ടൗൺ ചുറ്റും നടന്ന പ്രകടനത്തിൽ നിരവധി പേരാണ് പങ്കെടുത്തത്.
ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചതോടൊപ്പം ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടുന്നതിന് കേന്ദ്രസർക്കാരിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.കാശ്മീരിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് ഇന്നലെ പാകിസ്ഥാൻ ഭീകരവാദികൾ കാശ്മീരിൽ നടത്തിയ അക്രമണം എന്ന് ശ്രീനഗരി രാജൻ പറഞ്ഞു.
പരിപാടിയിൽ ബിജെപി ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡൻറ് കെ പി രാജേന്ദ്രൻ , രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് പി വി മനു ,ബിഎംഎസ് മേഖലാ സെക്രട്ടറി പി കെ ഷാജി കൗൺസിലർ തങ്കച്ചൻ പുരയിടം ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് സുജിത്ത് ശശി തുടങ്ങിയവർ സംസാരിച്ചു.