ഫ്രാൻസീസ് മാർപാപ്പയുടെ നിര്യാണത്തിൽ എം എം മണി എം എൽ എ അനുശോചനം അറിയിച്ചു

ഫ്രാൻസീസ് മാർപാപ്പയുടെ നിര്യാണത്തിൽ എം എം മണി എം എൽ എ അനുശോചനം അറിയിച്ചു. സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും വക്താവായിരുന്നപ്പോഴും മാനവരാശിയുടെ നന്മയ്ക്കു വേണ്ടിയും അനീതികൾക്കെതിരായും മാർപാപ്പ നിരന്തരം ശബ്ദമുയർത്തിയിരുന്നു.
ക്രിസ്തുവിൻ്റെ പാതകളെ പൂർണ്ണമായും പിന്തുടർന്ന് നിസ്വരായ മനുഷ്യർക്കൊപ്പം നിലയുറപ്പിച്ച പ്രിയപ്പെട്ട ഫ്രാൻസീസ് മാർപാപ്പയുടെ മരണം വളരെ വേദനാജനകമാണ്. വിശുദ്ധ വാരാചരണ സന്ദേശത്തിൽ പോലും ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് ദുരിതബാധിതരെ സഹായിക്കണമെന്ന് മാർപാപ്പ അഭ്യർത്ഥിച്ചിരുന്നു.
അദ്ദേഹം ഉയർത്തിപ്പിടിച്ച സാക്ഷ്യങ്ങളിലൂടെയും മുല്യങ്ങളിലൂടെയും കാലവും ലോകവും ഫ്രാൻസീസ് മാർപാപ്പയെ എന്നും അനുസ്മരിക്കുമെന്നും മണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.