രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങളും കടന്നാക്രമങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിൽ,ഇതിന് നേതൃത്വം നൽകുന്നത് രാജ്യം ഭരിക്കുന്ന ഭരണാധികാരികളാണ് എന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ

ക്രിസ്മസ് ദിനത്തിൽ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ ദേവാലയങ്ങൾ തോറും സ്നേഹ സന്ദേശ യാത്ര നടത്തി എന്നാൽ ഈസ്റ്റർ ദിനത്തിൽ ഇത് ഉണ്ടായില്ല ഇത് പരിശോധിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.ആർഎസ്എസിന്റെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ജോയിൻ കൗൺസിൽ 56 വാർഷിക സംസ്ഥാന സമ്മേളനം മെയ് 12.13 .14.15 തീയതികളിൽ പാലക്കാട് വച്ച് നടക്കുകയാണ് ഇതിനു മുന്നോടിയായാണ് ഇടുക്കി ജില്ലാ സമ്മേളനം രണ്ട് ദിവസങ്ങളായി കട്ടപ്പനയിൽ നടത്തുന്നത് ഇടുക്കി ജില്ലയിലെ 46 യൂണിറ്റ് സമ്മേളനങ്ങളും തുടർന്ന് 9 മേഖലാ സമ്മേളനവും പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
കട്ടപ്പന മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി ആർ ശശി അധ്യക്ഷൻ ആയിരുന്നു ജില്ലാ വൈസ് പ്രസിഡണ്ട് വി കെ ജിൻസ് . ജോസ് ഫിലിപ്പ് .കെ ജെ ജോയ്സ്. ജോയി വടക്കേടം .കെ വി സാജൻ. പ്രദീപ് രാജൻഎന്നിവർ സംസാരിച്ചു