കട്ടപ്പന സബ് ജില്ലാ പ്രവർത്തി പരിചയ മേള കാഞ്ചിയാർ സ്വരാജ് മുരിക്കാട്ടുകൂടി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു

കട്ടപ്പനഉപജില്ലയിലെവിവിധ സ്കൂളുകളിൽ നിന്നായി 1500 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. രാവിലെ 9 ന് സംഘാടകസമിതി ചെയർമാൻ സുരേഷ് കുഴിക്കാട്ടിൽ പതാക ഉയർത്തി.തുടർന്ന് 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ മേള ഉദ്ഘാടനം ചെയ്യതു. വൈകിട്ട് സമാപന സമ്മേളനം കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി ജോൺ ഉദ്ഘാടനം ചെയ്യ്തു.
1954 ൽ സ്ഥാപിതമായ കാഞ്ചിയാർ മുരിക്കാട്ടുകൂടി ട്രൈബൽ സ്കൂൾ നിലവിൽ അടിസ്ഥാന സൗകര്യങ്ങളാലും അക്കാദമിക നിലവാരത്തിലും ജില്ലയിലെ കലാലയങ്ങളുടെ നിരയിലാണുള്ളത്. ഇതിനാലാണ് ഇത്തവണത്തെ മേള സ്കൂളിൽ വെച്ച് സംഘടിപ്പിച്ചത്.സംഘാടക സമിതിയുടെ നേതൃത്വത്തിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയുള്ള പ്രവർത്തനങ്ങളാണ് മേളയുടെ ഭാഗമായി നടത്തിയത്.
സംഘാടക സമിതി ജനറൽ കൺവീനർ പ്രിൻസിപ്പൽ കെ.എൽ സുരേഷ് കൃഷ്ണൻ, കൺവീർ ഡോ. വി.ജെ പ്രദീപ്കുമാർ, ജോയിൻറ് ജനറൽ കൺവീനർ എച്ച് എം ഇൻചാർജ് ഷിനു മാനുവൽ രാജൻ, വൈസ് ചെയർമാൻ പി.ടി.എ പ്രസിഡൻ്റ് പ്രിൻസ് മറ്റപ്പള്ളി, പബ്ലിസിറ്റി കൺവീനർ പി.എസ് ലിറ്റിമോൾഎന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിച്ചത്.