പെപ്പർമിൻ്റ് ഫാമിലി റസ്റ്റോറൻ്റ് നെടുങ്കണ്ടത്ത് പ്രവർത്തനം തുടങ്ങി

ഹോട്ടൽ റസ്റ്റോറൻറ് മേഖലയിൽ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തന പാരമ്പര്യവുമായി പെപ്പർമിൻ്റ് ഫാമിലി റസ്റ്റോറൻറ് നെടുങ്കണ്ടത്തും പ്രവർത്തനം ആരംഭിച്ചു.അറേബ്യൻ , നോർത്ത് ഇന്ത്യൻ , ചൈനീസ് രുചി വൈവിധ്യങ്ങളുമായാണ് പെപ്പർമിറ്റ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍ നാടമുറിച്ച് സ്ഥാപനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എം.എസ് മഹേശ്വരന്‍, ഷിഹാബുദ്ദീന്‍ ഈട്ടിക്കല്‍, അജേഷ് മുതുകുന്നേല്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുരേഷ്,
അസോസിയേഷന്‍ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പി.എസ് സലിം, വ്യാപാരി സമിതി പ്രസിഡന്റ് ഷിജു ഉള്ളുരുപ്പില്‍, നൗഷാദ് ആലുംമൂട്ടില്‍, കെ.കെ സജു, ധനേഷ് കുമാര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷരീഫ്, വ്യാപാരികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.നിലവിൽ കട്ടപ്പന, ചെറുതോണി എന്നിവിടങ്ങളിൽ പെപ്പർമിറ്റ് റസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ട്. വൈകാതെ തന്നെ തൊടുപുഴ മുട്ടത്തും പെപ്പർ റെസ്റ്റോറൻറ് പ്രവർത്തനം തുടങ്ങും.