ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ 'സ്വപ്നക്കൂട് 2025' പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഉപ്പുതറ സെൻ്റ് : ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂൾ 1998 ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം, സ്വപ്നക്കൂട് 2025 നടന്നു.ഉപ്പുതറ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബു വേങ്ങവേലി ഉത്ഘാടനം ചെയ്തു.കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് അംഗം സവിത ബിനു അധ്യക്ഷയായി.ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ 1998 ൽ പഠിച്ചിറങ്ങിയ SSLC ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ആണ് സ്വപ്നകൂട് എന്ന പേരിൽ സംഘടിപ്പിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. വിരമിച്ച അധ്യാപകരായ ഗ്രേസിക്കുട്ടി സ്കറിയ, സണ്ണി പാത്രപാങ്കൽ, സാബു തോമസ്, ജെയിംസ് ലൂക്കോസ്, ടോമി, ജെയിംസ് , ജെസ്സി എന്നിവരെ ചടങ്ങിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ലാൽ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ ഷിനോജ് പാഴിയാങ്കൽ,പ്രോഗ്രാം കോഡിനേറ്റർ മഞ്ചു സുരേഷ് ,സ്നോജി ഷീബ, രതിഷ് , ലിനേഷ് എന്നിവർ പ്രസംഗിച്ചു.