അടിമാലി പീച്ചാടിന് സമീപം സ്വകാര്യ ഏലത്തോട്ടത്തിൽ മരം വീണ് ഒരാൾക്ക് ദാരുണാന്ത്യം

അടിമാലി പീച്ചാടിന് സമീപം സ്വകാര്യ ഏലത്തോട്ടത്തിൽ മരം വീണ് ഒരാൾക്ക് ദാരുണാന്ത്യം. ആനവിലാസം ചെങ്കര സ്വദേശി സതീഷ് കുമാറാണ് മരിച്ചത്.എസ്റ്റേറ്റിലെ സൂപ്രവൈസറും ആനവിലാസം ചെങ്കര സ്വദേശിയുമായ സതീഷ് കുമാർ(46)ണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. തോട്ടത്തില്‍ ആളുകളെ പണിയിപ്പിക്കുന്നതിനിടെ വലിയ മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീഴുകയും സതീഷ് കുമാർ മര ശിഖരത്തിനടിയില്‍ പ്പെടുകയുമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു.
അപകടം നടന്ന ഉടന്‍ സതീഷ് കുമാറിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടികള്‍ക്കായി മാറ്റി. സംഭവത്തില്‍ അന്യ സംസ്ഥാനക്കാരനായ മറ്റൊരു തൊഴിലാളിക്കും പരിക്ക് സംഭവിച്ചു. ഇയാള്‍ അടിമാലിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മര ശിഖരം ഒടിയുന്ന ശബ്ദം കേട്ട് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവായി.