പണ്ഡിതർ വിളക്കിത്തല നായർ സഭ ഇരട്ടയാർ 50 നമ്പർ കരയോഗത്തിന്റെ മന്ദിര ഉദ്ഘാടനവും വാർഷികവും നടന്നു

പണ്ഡിതർ വിളക്കിത്തല നായർ സഭാ ഇരട്ടയാർ അൻപതാം നമ്പർ കരയോഗത്തിന്റെ മന്ദിര ഉദ്ഘാടനവും വാർഷികവുമാണ് ഇന്ന് നടന്നത്. ഇരട്ടയാർ കരയോഗത്തിന് കീഴിൽ 13 കുടുംബങ്ങളാണ് ഉള്ളത്. വർഷങ്ങളായി സ്വന്തമായി കരയോഗ മന്ദിരം എന്ന ആഗ്രഹമാണ് പുതിയ മന്ദിര നിർമ്മാണം പൂർത്തീകരണത്തോടെ യാഥാർത്ഥ്യമായത്. കരയോഗത്തിൽ ഉൾപ്പെട്ട ഒരു കുടുംബം തുളസിപ്പാറയിൽ സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്.
കരയോഗത്തിലെ കുടുംബാംഗങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഇതിനുമുമ്പ് ഓരോ മാസത്തേയും യോഗം ഇരട്ടയാർ കരയോഗത്തിന് കീഴിലെ ഓരോ കുടുംബങ്ങളിൽ വച്ചാണ് നടത്തി പോകുന്നത്. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
പി വി എൻ എസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് എസ് രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഇരട്ടയാർ കരയോഗം പ്രസിഡണ്ട് സി സി രഘു അധ്യക്ഷൻ ആയിരുന്നു. ട്രഷറർ ബിനു സിപി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം ജിഷാ ഷാജി, സുനിൽ കെ കുഴിവേലി,'പി എസ് ശിവരാമൻ തുടങ്ങി സഭയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ ചടങ്ങിൽ പങ്കെടുത്തു.