തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് പീരുമേട് റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനം വില്ലേജ് ഓഫീസ് പടിക്കൽ കൂട്ട ധർണ സംഘടിപ്പിച്ചു

തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് പീരുമേട് റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനം വില്ലേജ് ഓഫീസ് പടിക്കൽ കൂട്ട ധർണ സംഘടിപ്പിച്ചു. INTUC സംസ്ഥാന സെക്രട്ടറി PR അയ്യപ്പൻ ധർണ്ണ ഉത്ഘാടനം ചെയ്തു.
നിർധനരായ ജനങ്ങളുടെ ഉപജീവനത്തിനായി മൻമോഹൻ സിംഗ് പ്രധാന മന്ത്രിയായിരുന്ന കാലത്ത് രൂപീകരിച്ച പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഈ പദ്ധതിയെ അട്ടിമറിക്കുന്ന നയമാണ് ഇന്ന് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നത്. കാലാകാലങ്ങളിലായി തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തുച്ഛ വേതനം മാത്രമാണ് ലഭിച്ചു വരുന്നത്.
ഈ സാഹചര്യങ്ങൾ നിലനിൽക്കവേ, തൊഴിലുറപ്പ് തൊഴിലാളികളുടെ ശമ്പളം 697 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശിക വിതരണം ചെയ്യുക, ഇടിമിന്നലിൽ പരിക്കേറ്റ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ചികിത്സ സഹായം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് INTUC പീരുമേട് റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനം വില്ലേജ് ഓഫീസിനു മുൻപിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചത്.
INTUC പീരുമേട് റീജണൽ കമ്മറ്റി പ്രസിഡന്റ KA സിദ്ദിഖ് ധർണ്ണയിൽ അധ്യക്ഷനായിരുന്നു. INTUC ജില്ലാ സെക്രട്ടറി ജോൺ P തോമസ്, KK ജനാർദനൻ, കൊക്കയാർ മണ്ഡലം പ്രസിഡന്റ് K L ദാനിയേൽ, കോൺഗ്രസ് പെരുവന്താനം മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ്ബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെജിനി ഷംസുദീൻ . ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോസി ജോസഫ്, ഷീബ ബിനോയി ., ബ്ലോക്ക് മെമ്പർ KR വിജയൻ, K N രാമദാസ്, ജോയി മാങ്കുട്ടം, യുത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അലൈസ് വാരിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.