മലയോര ഹൈവേ നിർമാണം മന്ദഗതിയിൽ; ഒറ്റമരം നിവാസികൾ ഒറ്റപ്പെട്ടു

മലയോര ഹൈവേയുടെ കാഞ്ചിയാർ - ഒറ്റമരം ജംഗ്ഷൻ റോഡിൻ്റെ ഓട നിർമിക്കുന്ന ഭാഗം പൊളിച്ചിട്ടിട്ട് 4 മാസം കഴിഞ്ഞു. സ്കൂൾ ബസ് അടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രദേശത്ത് കയറ്റവും വളവുമുള്ള ജങ്ഷനിൽ കഷ്ടിച്ച് ഒരു ചെറിയ വാഹനത്തിന് മാത്രമേ കടന്നുപോകാൻ വീഥിയുള്ളു.റോഡ് ജങ്ഷനിൽ അപകടസാധ്യത നിലനിൽക്കുന്നു. റോഡിൻ്റെ പകുതി ഭാഗം പൊളിച്ച് അഗാധമായ ഓടയിൽ വാഹനങ്ങൾ പതിക്കാനും അപകടങ്ങൾക്കും സാധ്യത നിലനിൽക്കുന്നതിനാൽ എത്രയും വേഗം ഓടയുടെ പണി പൂർത്തിയാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.