ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വീട് തകർന്നു
ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വീട് തകർന്നു.ചിന്നക്കനാൽ 301 കോളനിയിൽ ഗന്ധകന്റെ വീടാണ് ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ തകർത്തത്. ഇന്നലെ രാത്രിയിലായിരുന്നു കാട്ടാന ആക്രമണം. വീടിന്റെ ഒരു ഭാഗം പൂർണമായി ആന ഇടിച്ചു തകർത്തു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.കാട്ടാനയെ നിരീക്ഷിച്ചു വരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.



