തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തിൽ പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും

തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തിൽ പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. നാല് പ്രതികൾക്കും എതിരെ കൊലക്കുറ്റം ചുമത്തി.കേസിലെ മൂന്നു പ്രതികളെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. എറണാകുളത്ത് കാപ്പാ ചുമത്തി റിമാൻ്റിലുള്ള രണ്ടാം പ്രതി ആഷിക്കിനേയും കസ്റ്റഡിയിൽ വാങ്ങും. ബിജുവിൻ്റെ സ്കൂട്ടറും പ്രതികൾ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാനും എവിടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വാൻ തൊടുപുഴ കലയന്താനിയിലും സ്കൂട്ടർ വൈപ്പിനിലുമാണ്. ഈ വാഹനങ്ങൾ ഇന്ന് കസ്റ്റഡിയിൽ എടുക്കും. തട്ടിക്കൊണ്ട് പോയ വാൻ ഓടിച്ചത് മുഖ്യ പ്രതി ജോമോനാണ്. വാനിൽ കയറ്റിയ ശേഷം ബിജുവിനെ മർദിച്ചത് ആഷിക്കും മുഹമ്മദ് അസ്ലവും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. ബിജുവിൻ്റെ ഭാര്യയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.