കട്ടപ്പന ഗവൺമെൻ്റ് ഐ.ടി.ഐയിൽ 2026-ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു
കട്ടപ്പന ഗവൺമെൻ്റ് ഐ.ടി.ഐയിൽ 2026-ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. ഐ.ടി.ഐ ഇൻ്റർനാഷണൽ ബിൽഡിംഗിൽ നടന്ന ചടങ്ങ് കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും ട്രേഡ് അടിസ്ഥാനത്തിലും മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയാണ് ചടങ്ങിൽ ആദരിച്ചത്. കട്ടപ്പന മുൻസിപ്പൽ വൈസ് ചെയർപേഴ്സൺലീലമ്മ ബാബിയുടെ അധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. കട്ടപ്പന മുൻസിപ്പൽ ചെയർമാൻ . ജോയി വെട്ടിക്കുഴി അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് മുരളി മുഖ്യപ്രഭാഷണം നടത്തി. ഐ.എം.സി ചെയർമാനും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുമായ റഷീദ് സി. എം., പി.ടി.എ പ്രസിഡന്റ് കണ്ണൻ എം., സീനിയർ സൂപ്രണ്ട് ഗോകുൽ ജി., ജൂനിയർ സൂപ്രണ്ട് അജികുമാർ, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ഗ്രേസി ജോസഫ്, പ്രദീപ് എസ്. പി., സ്റ്റാഫ് സെക്രട്ടറി മുരളീധരൻ മാധവൻ, ട്രെയിനീസ് കൗൺസിൽ അഡൈ്വസർ റോണ ടി. എസ്., അലുമ്നി അസോസിയേഷൻ പ്രസിഡൻ്റ് ഗിരീഷ് മാലിയിൽ കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ സുമേഷ് എം. വി. തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ, വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

