ഇരട്ടയാർ ഗ്രാമപഞ്ചായത്തിൻ്റെ 2025 - 26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് രജനി സജി ബഡ്ജറ്റ് അവതരിപ്പിച്ചു.പഞ്ചായത്തിൻറെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. അടയാളക്കല്ല് ഇരട്ടയാർ ഡാം സൈറ്റ് തുടങ്ങിയ മേഖലകളിലെ പ്രകൃതിരമണീയത പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾ അടക്കം ബഡ്ജറ്റിൽ ഉൾപെടുത്തി യിട്ടുണ്ട് .
27 കോടി 83 ലക്ഷത്തി 25,450 രൂപ വരവും 27 കോടി 12 ലക്ഷത്തി 79428 രൂപ ചിലവും 70 ലക്ഷത്തിനാല്പത്തിയാറായിരത്തി ഇരുപത്തിരണ്ട്രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി സജി അവതരിപ്പിച്ചത് .ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ അധ്യക്ഷൻ ആയിരുന്നു.
സുസ്ഥിര മാലിന്യ സംസ്കരണത്തിൽ ഇരട്ടയാർ മോഡൽ എന്ന തലക്കെട്ടിൽ മാലിന്യ സംസ്കരണ രംഗത്തെ വിജയഗാഥ രാജ്യത്തിന്റെ പരമോന്നത സർവ്വേ റിപ്പോർട്ടിൽ ഇടം പിടിച്ചതും 2023 -24 വർഷത്തെ സ്വരാജ് ട്രോഫി എന്ന നേട്ടം കൈവരിച്ചതും തുടങ്ങി ഒരുപിടി അംഗീകാരങ്ങളുടെ നിറവിൽ ആണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടിട്ടുള്ളതും മാലിന്യ സംസ്കരണം മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഉതുക്കുന്ന പദ്ധതികൾ ബഡ്ജറ്റിൽ ഉണ്ട്.
പഞ്ചായത്തിൻറെ 2025 - 26 വർഷത്തെ പ്രതീക്ഷിത നികുതി തനത് വരുമാനം പൊതു ആവശ്യകത ഫണ്ട് കൂടി കൂട്ടിയാൽ ഒരുകോടി 99 ലക്ഷത്തി 81 ആയിരത്തി 785 രൂപയും നികുതി ഏതര വരുമാനം 34 ലക്ഷത്തി 97 ആയിരത്തി 720 രൂപയുമാണ് ആകെ തന്നത്. വരുമാനം 2 കോടി 34 ലക്ഷത്തി 79 ആയിരത്തി 505 രൂപയുമാണ് 'സർക്കാർ ഉത്തരവ് പ്രകാരം പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെയും വസ്തു നികുതി പരിഷ്കരണത്തിനായി ഉള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ട്രേഡേഴ്സ് ലിസ്റ്റ് കാലികമാക്കുന്നതിലൂടെയുള്ള വരുമാന വർദ്ധനവ് ലക്ഷ്യമിടുന്നു.
പശ്ചാത്തല സൗകര്യം വികസനത്തിന് ഫണ്ടിന്റെ അപര്യാപ്തതയുണ്ട്. മെയ്ൻ്റെനൻസ് ഗ്രാൻഡ് റോഡ് ഫണ്ടിനത്തിൽ ഒരു കോടി 82 ലക്ഷത്തി 72000 രൂപയും വികസന ഫണ്ട് ജനറലായി ഒരു കോടി 64 ലക്ഷത്തി 58,000 രൂപയും ആണ് പ്രതീക്ഷിക്കുന്നത്.ഉത്പാദന മേഖലയിൽ 90 ലക്ഷത്തി നാൽപതിനായിരത്തി മുന്നൂറ്റി അമ്പത്തി ഒൻപതു രൂപ വകയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസമേഖലയ്ക്ക് 39 ലക്ഷത്തി ഇരുപത്തിയൊന്നായി അറുനൂറ്റി അൻപതു രൂപയും സ്പോർട്സ് യുവജനക്ഷേമം എന്നിവയ്ക്ക് 11 ലക്ഷത്തി 5000 രൂപയും ഭവന നിർമ്മാണത്തിന് നാലുകോടി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്രി ബി ധനേഷ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസുകുട്ടി കണ്ടമുണ്ടയിൽ, ലാലച്ചൻ വെള്ളക്കട വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിൻസൺ വർക്കി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെയ്നമ്മ ബേബി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുകുമാരൻ മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.